അബുദാബിയിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു

അബുദാബിയിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച നടത്തിപ്പിനാണ് ഗ്രീൻ ഫ്ലാഗ് നൽകിവരുന്നത്.

സാമൂഹികപങ്കാളിത്തം ഉയർത്തുന്നതോടൊപ്പം പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരംകൂടിയാണിത്. സന്ദർശകരെ സ്വാഗതംചെയ്യുന്ന സുരക്ഷിതവും ആരോഗ്യപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും ശുചിത്വപരിപാലനത്തിനും പ്രകൃതിസംരക്ഷണത്തിനും പാർക്കുകൾ മുൻഗണന നൽകണം.

ഖലീഫ പാർക്ക്, ഡെൽമ പാർക്ക്, അൽ ബഹിയ പാർക്ക് തുടങ്ങി 20 പാർക്കുകളാണ് ഗ്രീൻ ഫ്ലാഗ് പട്ടികയിലുള്ളത്.

Leave A Reply