ഹജ്ജ്; ഭിന്നശേഷിക്കാരായ 300 തീര്‍ഥാടകരെ ജിദ്ദയിലെത്തിച്ചു

ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭിന്നശേഷിക്കാരായ 300 ഹജ്ജ് തീര്‍ഥാടകരെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴില്‍ തുടര്‍ച്ചയായി, ഇത് രണ്ടാം വര്‍ഷമാണ് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള കേള്‍വിക്കും കാഴ്ചക്കും മറ്റു വൈകല്യങ്ങളുള്ളവരേയും, അനാഥരേയും ഹജ്ജിനെത്തിക്കുന്നത്.

വികലാംഗര്‍ക്കും അനാഥര്‍ക്കും സുഖകരമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന് കീഴിലാണ് സൗദി ഭരണകൂടം ഇത്തരം ശ്രമങ്ങള്‍ നടത്തി വരുന്നത്.

Leave A Reply