യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി

ചിറ്റാരിക്കാല്‍: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി.യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെതിരെയാണ് ദളിത് യുവതിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗത്തിന് കേസടുത്തത്.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച ശേഷം, വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയൂം ചെയ്തിരുന്നു . തക്ക സമയത്ത് ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം യുവതി വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ യുവതിയുമായി പൊലീസിലെത്തി പരാതി നല്‍കി

Leave A Reply