ജാര്‍ഖണ്ഡ്: ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഐഎസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.കുന്തി ജില്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഇയാള്‍.പരീശീലനത്തിന്റെ ഭാഗമായാണ് അതിജീവതയടക്കമുള്ള 8 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കുന്തിയില്‍ എത്തിയത്.
ഇവര്‍ക്കായി ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മിഷണറുടെ വസതിയില്‍ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ആ വിരുന്നില്‍ വച്ചാണ് പീഡന ശ്രമമുണ്ടായത്. വിദ്യാര്‍ഥിനി ഒറ്റയ്ക്കിരിക്കുമ്ബോള്‍ ഐഎഎസ് ഉദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.വിരുന്നില്‍ പങ്കെടുത്ത മറ്റാളുകളെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ പറഞ്ഞ ഉന്നയിച്ച കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.