ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തിലെ അഞ്ചാം പ്രതിയായ മുഹമ്മദ് മോഷിന് പോലീസ് പിടിയിൽ .ഉദയ്പൂരില്‍ നിന്ന് തന്നെയാണ് ഇയാളെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് പോലീസ് ഇയാളെ കൈമാറിയിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതികളായ റിയാസ് അത്താരിയക്കും മുഹമ്മദ് ഗൗസിനും കൊല നടത്താന്‍ ഇയാള്‍ സഹായം ചെയ്തെന്നാണ് പോലീസിനു ലഭിച്ച വിവരം.നബി വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യ ലാല്‍ ആണ് മരിച്ചത് . ജൂണ്‍ 28ന് ഉദയ്പുരിലെ മാല്ഡയിലായിരുന്നു സംഭവം. കനയ്യ ലാലിന്റെ തയ്യല്‍ക്കടയിലേക്ക് രണ്ടുപേര്‍ കടന്നുചെല്ലുകയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.