ഗതാഗതം മുടക്കി കാട്ടാനകള്‍

മലപ്പുറം: മലപ്പുറത്ത് കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയില്‍ സംസ്ഥാന പാതയോരത്തും കൃഷിയിടത്തിലും കാട്ടാനകള്‍ നിലയുറപ്പിച്ചു. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വാഹനവും തകര്‍ത്തു.പടക്കം പൊട്ടിച്ചാണ് വനപാലക സംഘം കാട്ടാനകളെ വനാതിര്‍ത്തിയിലേക്ക് കടത്തി വിട്ടത്.

ഇന്നു പുലര്‍ച്ചെയാണ് പനഞ്ചോല വഴിയെത്തിയ രണ്ട് കാട്ടാനകള്‍ സംസ്ഥാന പാത മുറിച്ച് കടന്ന് കൃഷിയിടത്തില്‍ കുടുങ്ങിയത്. മണിക്കൂറുകളോളം ആനകള്‍ നാട്ടുകാരെ ഭീതിയിലാക്കി. തുടര്‍ന്ന് കരുവാരക്കുണ്ട് പോലീസും, വനപാലകരും സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ഒരാനയെ വനാതിര്‍ത്തിയിലേക്ക് കടത്തിവിട്ടു. മറ്റൊന്ന് കൃഷിയിടത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇതിനെ കയറ്റിവിടാനായി ഏറെ നേരം കരുവാരക്കുണ്ട് -മേലാറ്റൂര്‍ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവക്കുകയായിരുന്നു. ഇതിനിടെ റോഡിലൂടെ പോയ ഒരു വാഹനത്തിനും കാട്ടാന നാശം വരുത്തി.

Leave A Reply