ബല്‍ജിയത്തിലേക്ക്‌ കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാര്‍വഴി ബല്‍ജിയത്തിലേക്ക്‌ കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ക്ക്‌ ഡച്ച്‌ ഭാഷയില്‍ ആറുമാസ പരിശീലനം നല്‍കും. ആദ്യ ബാച്ച്‌ ഓഗസ്‌റ്റില്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബല്‍ജിയം പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഇപിസി ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍, എംഡി കെ എ അനൂപ്‌ എന്നിവരും പങ്കെടുത്തു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാര്‍ക്ക് 6 മാസത്തേക്ക് ഡച്ച്‌ ഭാഷയില്‍ പരിശീലനം നല്‍കുമെന്നും ആദ്യ ബാച്ച്‌ 2022 ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Reply