മ്യാൻമറിൽ രണ്ടു ഇന്ത്യൻ പൗരന്മാർ രണ്ടുപേർ വെടിയേറ്റു മരിച്ചു

മ്യാൻമറിൽ രണ്ടു ഇന്ത്യൻ പൗരന്മാർ രണ്ടുപേർ വെടിയേറ്റു മരിച്ചു. മ്യാൻമർ അതിർത്തി പട്ടണമായ മോറിഹിലാണ് ആക്രമണം നടന്നത്. ഇരുവരും താമു നഗരത്തി ലേയ്‌ക്ക് യാത്രചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. മോട്ടോർ ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു.

ഇരുവരും താമുവിലേയ്‌ക്ക് എന്ത് ആവശ്യത്തിനാണ് പുറപ്പെട്ടതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. 1995 മുതൽ ഇന്ത്യ-മ്യാൻമർ വ്യാപാര രംഗത്ത് ഇളവുകൾ പ്രഖ്യാപിച്ചശേഷം ഇരുരാജ്യങ്ങളിലേയും പൗരന്മാർ വ്യാപാര ആവശ്യങ്ങൾക്കായി നിരന്തരം യാത്രകൾ നടക്കുന്നത് പതിവാണ്. മരണപ്പെട്ട ഇരുവരും താമസിക്കുന്നത് മോറിഹിലാണെന്നും പോലീസ് സ്ഥിരീകരിച്ചു.

Leave A Reply