കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടു കൊല്ലൻ ശ്രമിച്ച സംഭവത്തിലെ പ്രതിയുടെ കാറിൽ നിന്നും എംഡിഎംഎ പിടികൂടി

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടു കൊല്ലൻ ശ്രമിച്ച സംഭവത്തിലെ പ്രതി അർഷാദിൽ നിന്ന് എംഡിഎംഎ പിടികൂടി. പത്ത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്,നിരോധിത മയക്കുമരുന്നാണ് ഇത്. ഇയാളുടെ മയക്കുമരുന്ന് സംഘവുമായള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുവായൂർ കാവീട് സ്വദേശിയാണ് അർഷാദ്. ഇയാൾ കുന്നംകുളം പൊലീസിന്റെ പിടിയിലാണ്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Leave A Reply