പാലക്കാട്: മാന്കൊമ്ബുകളുമായി മണാര്‍കാട് മൂന്ന് പേര് അറസ്റ്റില്‍. പാലക്കാട് ഫ്ലയിംഗ് സ്ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫും ചേര്‍ന്ന് സംയുക്തമായാണ് മാന്കൊമ്ബുകള് പിടിച്ചെടുത്തത്.മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മണ്ണാര്‍കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മെഴുകുംപാറയില്‍ നിന്നാണ് സന്ദീപ്, പ്രഭാത് എം, മഹേഷ് എം പി എന്നിവര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ മൂന്ന് മാന്‍ കൊമ്ബുകളുണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഇവര്‍ക്ക് എവിടെ നിന്നാണ് മാന്‍ കൊമ്ബുകള്‍ ലഭിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാന്‍ കൊമ്ബുകള്‍ വേട്ടയാടി സംഘടിപ്പിച്ചതാണോ എന്നതടക്കം ഇവരോട് ചോദിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.