ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപ നഷ്ടമായെന്നു യുവാവ്

കോട്ടയം : ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പിലൂടെ ഒരു ലക്ഷം രൂപയ്ക്കടുത്ത് നഷ്ടമായെന്നു യുവാവ് .ജനുവരിയില്‍ എണ്ണായിരം രൂപ വായ്പയെടുത്ത യുവാവിനെ പലപ്പോഴായി ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയ്ക്കെടുത്ത് തട്ടിയെടുത്തു. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പലപ്പോഴായി വന്നിരുന്നെന്നും യുവാവ് പറയുന്നു.

വീട് പണിയുടെ ആവശ്യത്തിനായാണു ചുങ്കം സ്വദേശി ക്യാഷ് ബസ് എന്ന ആപ്പിലൂടെ 8 0000 രൂപ വായ്‌പയ്ക്ക് ശ്രമിച്ചത്.എന്നാല്‍ കയ്യില്‍ കിട്ടിയത് 50000 രൂപ മാത്രം. 3,0000 രൂപ പ്രൊസസിങ് ഫീസായിരുന്നെന്നാണ് വിശദീകരണം. പണം കൈപ്പറ്റിയ ഉടന്‍ തന്നെ ഏഴുദിവസത്തിനുള്ളില്‍ തിരിച്ചടക്കണമെന്ന നിര്‍ദേശവും എത്തി. പലപ്പോഴായി പണം അടച്ച്‌ തീര്‍ത്തെങ്കിലും വീണ്ടും ലോണ്‍ എടുക്കുന്നതിനും അടച്ച പണം വീണ്ടും അടയ്ക്കുന്നതിനുമായി ഭീഷണിപ്പെടുത്തല്‍ തുടങ്ങി.

ആപ്പിലൂടെ ഗ്യാലറിയിലേക്കും കോണ്‍ടാക്‌ട്‌സിലേക്കും ആക്സസ് കിട്ടിയ തട്ടിപ്പുസംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മറ്റ് നമ്ബറുകളിലേക്കും അയച്ചുതുടങ്ങി. ഇതിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും സംഘം അയച്ചിരുന്നു.സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനില്ലെന്നും സ്വയം നേരിടാനുമായിരുന്നു പറഞ്ഞത് . ഇന്‍സ്റ്റന്റ് ലോണിനായുള്ള ആപ്പുകളില്‍ ഭൂരിഭാഗവും തട്ടിപ്പാണെന്നും യുവാവ് പറയുന്നു. നിസഹായാവസ്ഥ ചൂഷണം ചെയ്ത് വീണ്ടും പണം തട്ടുന്ന സംഘത്തിനെതിരെ ദിനംപ്രതി പരാതികള്‍ ഉയരുമ്ബോഴും പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ് പരാതി.

Leave A Reply