നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹോട്ടല്‍ ഉടമ ആറ്റിങ്ങല്‍ മൂന്നുമുക്ക് ബി.എല്‍ നിവാസില്‍ ഡിജോയെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12.45 ഓടെ ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലില്‍ ആണ് സംഭവം.

ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബില്‍ തുക നല്‍കി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു. ഡിജോയ് ഇവരോട് കടയ്ക്കു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസിനെ വിളിക്കാന്‍ ഡിജോയ് ശ്രമിക്കവെ സംഘം ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ച് ആക്രമിക്കുകയായിരുന്നു.

 

Leave A Reply