‘ആം ആദ്മി സർക്കാർ പ്രതിസന്ധിയിലാകുമോ?’; ഡൽഹിയുടെ കടം കുത്തനെ കൂടുന്നതായി സി എ ജി റിപ്പോർട്ട്

ഡൽഹി : ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന ആം ആദ്മി സർക്കാരിന്റെ കീഴിൽ ഡൽഹിയുടെ കടം കുത്തനെ കൂടുന്നതായി സി എ ജി റിപ്പോർട്ട്. അതേസമയം ഡൽഹിയിൽ റവന്യൂ മിച്ചം നിലനിർത്തുന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

2015 – 1 6 മുതൽ 2019 – 20 വരെയുള്ള നാല് വർഷങ്ങളിൽ ഡൽഹി സർക്കാരിന്റെ കടം ഏഴ് ശതമാനം വർദ്ധിച്ചതായാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ (സിഎജി)യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.റിപ്പോർട്ട് പ്രകാരം, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭരണത്തിന് കീഴിൽ, സംസ്ഥാനത്തെ കടം 2015-16ന്റെ തുടക്കത്തിൽ 32,497.91 കോടി രൂപയിൽ നിന്ന് 2019-20 അവസാനത്തിൽ 34,766.84 കോടി രൂപയായി. ഇക്കാലയളവിൽ 2,268.93 കോടിയാണ് കടം വർധിച്ചിരിക്കുന്നത്.

Leave A Reply