അടച്ചിട്ട വീടുകളിൽ മോഷണം; അസമിലെ ഉൾഗ്രാമത്തിൽ ചെന്ന് മോഷ്ടാക്കളെ കൈയോടെ പൊക്കി കേരള പോലീസ്

ബത്തേരി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്നവർ സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിൽ.അസം സ്വദേശികളായ ദുലാൽ അലി (23), ഇനാൽഹഖ് (25), നൂർജമാൽ അലി (23), മൊഹിജാൽ ഇസ്ലാം (22) എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പുൽപള്ളി, നൂൽപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ അസം, അരുണാചൽ സംസ്ഥാനങ്ങളിൽനിന്ന് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

സംഘം പകൽ സമയത്താണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം പ്രതികൾ അസമിലേക്ക് മടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പോലീസ് കുടുക്കിയത്.

Leave A Reply