അബുദാബിയിലെ 56% രക്ഷിതാക്കളും ഫീസ് നോക്കിയാണ് കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് സർവേ

അബുദാബിയിലെ 56% രക്ഷിതാക്കളും ഫീസ് നോക്കിയാണ് കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് സർവേ.സ്കൂളിലേക്കുള്ള ദൂരം, പഠന നിലവാരം എന്നിവ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുന്നത്. നിലവാരം അനുസരിച്ചു സ്കൂൾ തിരഞ്ഞെടുക്കുന്നവർ 13 ശതമാനമാണ്. വരുമാനത്തിന്റെ പ്രധാന പങ്ക് പോകുന്നതു വിദ്യാഭ്യാസത്തിനാണ്.

ട്യൂഷൻ ഫീസിനു പുറമെ ട്രാൻസ്പോർട്ട്, യൂണിഫോം, പുസ്തകം എന്നിവ കൂടിച്ചേരുമ്പോൾ ബാധ്യത ഇരട്ടിയാകുന്നു.ഓരോ സ്കൂളുകളിലും ഫീസ് വ്യത്യസ്തമാണ്.എമിറേറ്റിലെ 58 സ്കൂളുകളിൽ ട്യൂഷൻ ഫീസ് 10,000 ദിർഹത്തിലും കുറവാണ്. 54 സ്കൂളുകളിൽ 10000-20000 മധ്യേയാണ് നിരക്ക്. 47 സ്കൂളുകളുടെ ഫീസ് പട്ടിക 20000- 30000 നും ഇടയിലാണ്. 30000നും 40000 നും ഇടയിലുള്ള വാർഷിക ഫീസുള്ള 31 സ്കൂളുകളുമുണ്ട്. 35 സ്വകാര്യ സ്കൂളുകിൽ ഫീസ് 40000 ദിർഹമാണ്. മൊത്തം 225 സ്കൂളുകൾ എമിറേറ്റിലുണ്ട്.

ഏറ്റവും ഒടുവിൽ പുറത്തുവിട്ട അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച് 96,333 ദിർഹം ഫീസുള്ള ബ്രിട്ടിഷ് സിലബസ് പിന്തുടരുന്ന സ്കൂളും 2300 ദിർഹം മാത്രം ഫീസ് വാങ്ങുന്ന സ്ഥാപനവും അബുദാബിയിലുണ്ട്. ഇന്ത്യൻ സ്കൂളുകൾക്ക് 5000 ദിർഹം മുതൽ 25000 ദിർഹം വരെയാണ് ഫീസ്.

Leave A Reply