അമ്പലപ്പുഴ: മദ്യം വാങ്ങാനായി ബാറിലെത്തിയ യുവാവിന് ജീവനക്കാരുടെ ക്രൂരമർദ്ദനം.അമ്പലപ്പുഴ കരുമാടി സ്വദേശിയായ 28കാരനെയാണ് സമീപത്തെ ഒരു ബാറിലെ ജീവനക്കാർ ക്രൂരമായി മർദിച്ചത്. മദ്യം വാങ്ങി ഇറങ്ങിയ യുവാവ് മറന്നുവെച്ച ഹെൽമറ്റ് എടുക്കാൻ മടങ്ങി ബാറിൽ എത്തിയപ്പോൾ ഹെൽമെറ്റ് വെച്ച സ്ഥലത്ത് കാണാനില്ലായിരുന്നു.
ഇത് ചോദിച്ചപ്പോൾ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.കൂടാതെ യുവാവിന്റെ മുഖത്ത് കുരുമുളകുപൊടി വിതറുകയും ചെയ്തു. തൊട്ടടുത്ത ദിവസം അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, നാല് പ്രതികളെയും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് പ്രതികൾ വീട്ടിലെത്തി മാതാവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.