ഉദയ്പൂർ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്.

അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്.

Leave A Reply