യു.എസിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി

യു.എസിലെ ചിക്കാഗോയിൽ ഇല്ലിനോയി ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 36 പേർക്ക് പരിക്കേറ്റു.

കെട്ടിടത്തിന് മുകളിൽ നിന്ന് ആൾക്കൂട്ടത്തിന് നേരെ പത്തുമിനിട്ടോളം തുടർച്ചയായി വെടിവച്ച അക്രമിയെ ആറുമണിക്കൂറിന് ശേഷം പൊലീസ് പിടികൂടി. റാപ്പ് ഗായകനായ റോബർട്ട് ഇ ക്രിമോ (22) ഹൈ പവേർഡ് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Leave A Reply