കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്നെത്തിക്കുന്ന ഒഡിഷ സ്വദേശി പിടിയിൽ. കുർദുവിലെ പ്രദീപ്കുമാർ ബഹ്റയെയാണ് (30) കോഴിക്കോട് ഡൻസാഫും പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും 3.90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ആന്ധ്രയിൽ മാവോവാദി അധീന മേഖലകളിൽ നിന്നും കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽപെട്ടയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പ്രതിയെ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിൻറെ നേതൃത്വത്തിൽ ടൗൺ സബ് ഇൻസ്പെക്ടർ ജയശ്രീയാണ് അറസ്റ്റ് ചെയ്തത്.അവിടെ നിന്നും കിലോഗ്രാമിന് 2,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 30,000 രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്.