പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 1060 ആയി. 1010 രൂപയായിരുന്നു നിലവിലെ വില.

അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കുറഞ്ഞു. 8.50 രൂപ കുറഞ്ഞ് 2027 രൂപയായി. നിലവിൽ 2035.50 രൂപയായിരുന്നു വില.

ഒരാഴ്ച മുമ്പ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 135 രൂപ കുറഞ്ഞിരുന്നു.

Leave A Reply