മൂവാറ്റുപുഴയിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

മൂവാറ്റുപുഴ: എറണാകുളം മുവാറ്റുപുഴയിൽ കാറും വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കണ്ണംപുഴയിലാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പോകുകയായിരുന്ന കാറും തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് റോഡിൽനിന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave A Reply