ക്ഷുഭിതയൗവനം പൂർണമായും മാറ്റിവെച്ച സ്വാതന്ത്ര്യസമര സേനാനി

ഗാന്ധിയൻ ആശയപ്രചാരണത്തിനും ഗാന്ധിയൻ പ്രവർത്തനങ്ങൾക്കുമായി തന്റെ ക്ഷുഭിതയൗവനം പൂർണമായും മാറ്റിവെച്ച സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്നു പി.ഗോപിനാഥൻ നായർ. 1922 ജൂലായ് ഏഴിനാണ് ജനനം.(മിഥുനത്തിലെ തൃക്കേട്ട) നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അച്ഛൻ എം.പത്മനാഭപിള്ള .

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനശേഷം കൽക്കട്ടയിൽ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനിൽ ഗവേഷക വിദ്യാർത്ഥിയായി 1946ൽ എത്തി. അക്കാലത്ത് ശാന്തിനികേതനിൽ എത്തിയപ്പോഴാണ് ഗാന്ധിജിയെ നേരിൽക്കാണുന്നതും പിന്നീട് ഗാന്ധിജിയുടെ ഉപദേശപ്രകാരം ഇന്ത്യ വിഭജനകാലത്ത് കൽക്കട്ടയിൽ ശാന്തിസേന പ്രവർത്തനത്തിൽ വോളണ്ടിയറായി പങ്കെടുത്തതും. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ തിരിച്ചെത്തി കേളപ്പന്റെയും ലക്ഷ്മി.എൻ.മേനോന്റെയും നേതൃത്വത്തിൽ സർവോദയ പ്രവർത്തനം ആരംഭിച്ചു.

കേരള ഗാന്ധിസ്മാരക നിധിയുടെ സ്ഥാപനത്തോടെ ഗാന്ധിയൻ തത്വചിന്തപ്രചാരം ഏറ്റെടുത്ത് നിരവധി വിദ്യാർത്ഥി യുവജന പഠനശിബിരങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെയുള്ളിലെ ഗാന്ധിയൻ ആദർശങ്ങൾക്ക് വാർദ്ധക്യം ബാധിച്ചിട്ടില്ല. ലോക്ക്ഡൗൺ കാരണമുള്ള യാത്രാ നിയന്ത്രണങ്ങളുണ്ടാകും വരെയും യാത്രയ്ക്ക് ബസും ട്രെയിനും മാത്രം ഉപയോഗിക്കാനുള്ള ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചിട്ടയായ ജീവിത ശൈലി സഹായിച്ചു.

വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ കൂടിയാണ് അദ്ദേഹം. ജീവിതത്തിന്റെ സത്യം അന്വേഷിച്ചറിഞ്ഞ ഋഷിതുല്യനായ ജ്ഞാനി. 92-ാം വയസിൽ എഴുതി പ്രസിദ്ധീകരിച്ച ‘ആ

Leave A Reply