മുവാറ്റുപുഴയിൽ മയക്കുമരുന്നുമായി ആറുപേർ എക്സൈസ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: എറണാകുളം മൂ​വാ​റ്റു​പു​ഴ നഗരത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു​പേ​ർ അറസ്റ്റിൽ. ന​ഗ​ര​ത്തി​ലെ ഐ.​ടി.​ആ​ർ ക​വ​ല​യി​ൽ​നി​ന്നും മു​ള​വൂ​രി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്തത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ, ഹ​ഷീ​ഷ് തു​ട​ങ്ങി​യ​വും പി​ടി​കൂ​ടിയത്.

ല​ഹ​രി വി​ൽ​പ​ന​ക്കൊ​പ്പം ഇവരും ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇന്നലെ രാ​ത്രി​യും എ​ക്സൈ​സ് മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പരിശോധന ന​ട​ത്തി.

Leave A Reply