ജൂലായ് 9 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: ജൂലായ് 9 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കാം.

ഇന്ന് രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്‌തിരുന്നു.

Leave A Reply