അബ്‌കാരി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡറേഷന്റെയും കീഴിലുള്ള വിദേശ മദ്യവില്പന ശാലകളിലെ അബ്‌കാരി തൊഴിലാളികൾക്ക് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള ഓവർടൈം, ഒരു മണിക്കൂർ വിശ്രമ സമയം തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് ഓവർടൈം ആനുകൂല്യത്തിന് അർഹതയുണ്ടെന്നിരിക്കേ, 11 മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷനും ജീവനക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

Leave A Reply