അറ്റകുറ്റപ്പണി; ഷാര്‍ജയിലെ ബുര്‍ജ് സ്‍ക്വയര്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്.

എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Leave A Reply