ഒമാനില്‍ അനധികൃതമായി പ്രവേശിച്ച നാല് പേര്‍ അറസ്റ്റില്‍

ഒമാനില്‍ അനധികൃതമായി പ്രവേശിച്ച നാല് പേര്‍ അറസ്റ്റില്‍.അറസ്റ്റിലായ നാല് പേരും അറബ് വംശജരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സലാല വിലായത്തിലായിരുന്നു സംഭവം. ഇവരുടെ താമസ സ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്.

റോയല്‍ ഒമാന്‍ പൊലീസിന്റെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങള്‍ ലംഘിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വീട്ടില്‍ താമസിക്കുന്നതിനിടെ ഇവരെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply