സ്ത്രീധനത്തുകയെ ചൊല്ലി തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി

സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി.തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോൾ .9 വര്‍ഷം മുന്‍പായിരുന്നു ഹസീനയുടെ വിവാഹം നടന്നത്.

സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു വീട്ടില്‍ തര്‍ക്കവും വഴക്കും ഉണ്ടായിരുന്നു

Leave A Reply