മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ട ഒഡീഷ സ്വദേശി കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന ഒഡീഷ സ്വദേശി പോലീസ് പിടിയില്‍.
ഒഡീഷയിലെ കുര്‍ദ സ്വദേശിയായ പ്രദീപ്കുമാര്‍ ബഹ്‌റ(30) ആണ് പിടിയിലായത്. മൂന്ന് കിലോ തൊണ്ണൂറു ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.

ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് അധീന പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് വന്‍തോതില്‍ ശേഖരിച്ച് കേരളത്തില്‍ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ പ്രദീപ്കുമാര്‍ ബഹ്‌റ. ആന്ധ്രയില്‍ നിന്നും തീവണ്ടിയിലാണ് കഞ്ചാവ് കടത്തുന്നത്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

കാഴിക്കോട് മാങ്കാവിലെ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ച് പ്രതിയെ കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് ന്റെ നേതൃത്വത്തില്‍ ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ അറസ്റ്റ് ചെയ്തു.

 

Leave A Reply