ഹജ്ജ്;‌ ഹറം പള്ളി അണുവിമുക്തമാക്കാൻ 11 റോബോട്ടുകൾ

ഹജ്ജിനു മുന്നോടിയായി ഹറം പള്ളി അണുവിമുക്തമാക്കുന്ന ജോലി 11 റോബടുകൾ ഏറ്റെടുത്തു. മക്ക ഗ്രാൻഡ് മോസ്കിന്റെ അകവും പുറവും ഇടതടവില്ലാതെ ശുചീകരിച്ച് അണുവിമുക്ത ജോലിയിൽ വ്യാപൃതരാണ് ഇവർ. ഹറംപള്ളിയുടെ മുക്കുംമൂലയും പരിശോധിച്ച് ബാക്ടീരിയകളുടെ സാന്നിധ്യമുള്ളിടത്ത് പ്രത്യേകമായി ശുചീകരിച്ച് ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷ കാക്കുന്നതിൽ ജാഗരൂകരാണ് റോബടുകൾ.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവ ചാർജ് തീരാറായാൽ സ്വമേധയാ ചാർജിങ് സ്റ്റേഷനിലെത്തും. മനുഷ്യരുടെ ഇടപെടലില്ലാതെ 5 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യും. 23.8 ലീറ്റർ അണുനാശിനി വഹിക്കുന്ന ഇവ മണിക്കൂറിൽ 600 ചതുരശ്ര മീറ്റർ സ്ഥലത്ത് 2 ലീറ്റർ വീതം അണുനാശിനി തളിക്കും. 3 കി.മീ വരെ സ്വയം സഞ്ചരിച്ച് വിശ്രമമില്ലാതെ ജോലി ചെയ്യും.

Leave A Reply