പച്ചക്കറി കൃഷി വികസന പദ്ധതി; കോഴിക്കോട് വിളയുന്നത് 54,542 ടണ്‍ പച്ചക്കറി

കോഴിക്കോട്; സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയില്‍ വിളയുന്നത് 54,542 ടണ്‍ പച്ചക്കറി. ഓണത്തിന് ഒരു മുറം പച്ചക്കറി, പുരയിട പച്ചക്കറി കൃഷി എന്നീ പദ്ധതികളില്‍ ഈ വര്‍ഷം 35 ലക്ഷം വിത്ത് പാക്കറ്റുകളും 15.3 ലക്ഷം തൈകളും സൗജന്യമായി നല്‍കി. 1.03 കോടി ചെലവിട്ട് പുരയിട പദ്ധതിയിലുടെ ഏകദേശം 36.65 ടണ്‍ പച്ചക്കറി അധികമായി ഉല്‍പ്പാദിപ്പിച്ചു.

സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷിചെയ്യാന്‍ 193 സ്ഥാപനങ്ങള്‍ക്കായി 17 ലക്ഷം രൂപ ചെലവഴിച്ചു. 7.7 ഹെക്ടറില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. 123.5 ടണ്‍ പച്ചക്കറി വിളയിച്ചു. സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പച്ചക്കറി കൃഷിക്ക് 4000 രൂപ വീതം ധനസഹായം നല്‍കി. ജില്ലാ ക്ലസ്റ്റര്‍ പദ്ധതിയില്‍ അഞ്ച് ഹൈക്ടറുള്ള ആറ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. ഹെക്ടറിന് 25,000 രൂപ നിരക്കില്‍ നല്‍കി. 310 ഹെക്ടറിലാണ് കൃഷിയിറക്കിയത്.

 

 

Leave A Reply