പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നു

തൃശൂര്‍; ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാല്‍വുകള്‍ തുറന്നു. 400 ക്യുമെക്സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്.നിലവില്‍ ഡാമിന്റെ ഏഴ് സ്പില്‍വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ജൂണില്‍ 40 ശതമാനമാണ് മഴക്കുറവ്. 709.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 425.8 മില്ലിമീറ്ററാണ് ലഭിച്ചത്. എന്നാല്‍, മൂന്നുദിവസമായി കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷം 539.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശരാശരി 806 – മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. നിലവില്‍ 33 ശതമാനം മഴക്കുറവുണ്ട്. സംസ്ഥാനത്ത് 43 ശതമാനമാണ് മഴക്കുറവ്.

Leave A Reply