ജിയോ ടാഗും വേതനകുടിശ്ശികയും തൊഴിലുറപ്പു തൊഴിലാളികള്‍ പ്രതിസന്ധിയില്‍

കൊച്ചി; തൊഴിലുറപ്പു തൊഴിലാളികളെ ജിയോ ടാഗും വേതനകുടിശ്ശികയും പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്. ജില്ലയിലെ തൊഴിലുറപ്പുതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമിച്ച ഓംബുഡ്സ്മാന്‍ എംഡി വര്‍ഗീസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മുന്‍കൂര്‍ പണംമുടക്കി ചെയ്ത ജോലികളില്‍ ജില്ലയില്‍ ഏകദേശം 6000 തൊഴിലുറപ്പുതൊഴിലാളികള്‍ക്ക് ഒമ്പതുമാസത്തെ കുടിശ്ശികയായി കേന്ദ്രസര്‍ക്കാന്‍ നല്‍കാനുള്ളത് 12.22 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലുറപ്പുതൊഴിലാളികളുടെ ഹാജര്‍ ജിയോ ടാഗിലൂടെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രശ്നമാണ്. രാവിലെ 9.15നുമുമ്പ് ജോലിക്കെത്തിയവരുടെ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യണം. ഇത് പലപ്പോഴും പ്രായോഗികമല്ല. 9.15നുശേഷമാണ് അപ്ലോഡ് ചെയ്യുന്നതെങ്കില്‍ 311 രൂപ വേതനവും നഷ്ടമാകും. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ഇന്റര്‍നെറ്റ് റീചാര്‍ജ് ചെയ്യാനും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്.

 

 

Leave A Reply