കാലവര്‍ഷം ശക്തമായി ;കണ്ണൂരില്‍ വന്‍നാശനഷ്ടം,മലയോര മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ വന്‍നാശനഷ്ടമുണ്ടായി.മലയോരത്ത് നിരവധി വീടുകള്‍ തകര്‍ന്നു. പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.മരങ്ങള്‍ കടപുഴകി വീണതിനാല്‍ മലയോര ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല . നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റില്‍ പിണറായിയില്‍ വീടുതകര്‍ന്നു. പിണറായിയിലെ പ്രഭാവതിയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. പ്രഭാവതിയുടെ സഹോദരന്‍ സജിത്തിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടം.വീടിന്റെ കിടപ്പുമുറി ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍സ്ഥലം സന്ദര്‍ശിച്ചു. സജിത്തിന് ഓടുകള്‍ വീണാണ് പരുക്കേറ്റത്.

Leave A Reply