ഇടപ്പള്ളിയില്‍ ഡോ. വര്‍ഗീസ് കുര്യന്റെ ഗ്ലാസ് ഫൈബര്‍ ശില്‍പ്പം ഒരുങ്ങി

കൊച്ചി; ഇടപ്പള്ളി പത്തടിപ്പാലം മില്‍മ റീജിയണല്‍ ഹെഡ് ഓഫീസിനു മുന്നില്‍ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ഗ്ലാസ് ഫൈബര്‍ ശില്‍പ്പം ഒരുങ്ങി. യുവശില്‍പി ഉണ്ണി കാനായി പയ്യന്നൂരില്‍ നിര്‍മിച്ച് ഒരാഴ്ചമുമ്പ് എത്തിച്ച ശില്‍പം കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിച്ചു.

മൂന്നടിയാണ് ശില്‍പത്തിന്റെ ഉയരം. ഭാരം 200 കിലോ. ഇതേ വലിപ്പത്തിലുള്ള സിമന്റ് ശില്‍പ്പത്തിന്റെ മൂന്നിലൊന്ന് ഭാരമേ ഫൈബര്‍ നിര്‍മാണത്തിനുള്ളൂ. എന്നാല്‍, വെങ്കലശില്‍പ്പത്തിന്റെ മിനുപ്പും ഫിനിഷിങ്ങും. നിര്‍മാണച്ചെലവും കുറവെന്ന് ശില്‍പ്പി പറഞ്ഞു. ഒരുലക്ഷത്തോളം രൂപയുടെ നിര്‍മാണവസ്തുക്കളാണ് വേണ്ടിവന്നത്. കളിമണ്ണില്‍ മാതൃക മെനഞ്ഞ് അതിനുമേല്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഇട്ടശേഷമാണ് ഫൈബര്‍ പൊതിയുന്നത്. ഉള്ളു പൊള്ളയാക്കിയാണ് നിര്‍മാണം. നീണ്ടകാലം കുഴപ്പമില്ലാതെ നിലനില്‍ക്കുമെന്നതാണ് ഫൈബറിന്റെ മറ്റൊരു പ്രത്യേകത.

 

 

Leave A Reply