അവധിക്കാല തിരക്കിൽ യുഎഇയിലെ വിമാനത്താവളങ്ങൾ

അവധിക്കാല തിരക്കിൽ യുഎഇയിലെ വിമാനത്താവളങ്ങൾ. യാത്രക്കാരുടെ നിര വിമാനത്താവളത്തിന് പുറത്തേക്കും നീണ്ടതോടെ പലർക്കും സമയത്തിന് അകത്തുകടക്കാനായില്ല. പലർക്കും യാത്ര മുടങ്ങുമോ എന്ന ആശങ്കയുണ്ടായി.

അവധിക്കാലത്ത് 27 ലക്ഷം പേർ അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതേസമയം ജൂൺ, ജൂലൈ മാസങ്ങളിൽ എമിറേറ്റ്സിൽ മാത്രം 5.5 ലക്ഷം പേർ ദുബായിൽനിന്ന് യാത്ര ചെയ്യും. മറ്റു എയർലൈനുകളിലെ യാത്രക്കാർ ഉൾപ്പെടെ 30 ലക്ഷത്തിലേറെ വരുമെന്നാണ് സൂചന.കോവിഡ് മൂലം കഴിഞ്ഞ 2 വർഷം യാത്ര ചെയ്യാത്തവർ കൂടി ഇത്തവണ മുന്നോട്ടുവന്നതാണ് തിരക്കു കൂടാൻ കാരണം. ഇതേ തുടർന്ന് യാത്രയ്ക്ക് 6/4 മണിക്കൂർ മുൻപുവരെ ചെക്–ഇ

Leave A Reply