ആലപ്പുഴയില്‍ വനമഹോത്സവം

ആലപ്പുഴ; വനംവകുപ്പിന്റെയും സോഷ്യല്‍ ഫോറസ്ട്രിയുടെയും നേതൃത്വത്തില്‍ ആലപ്പുഴയില്‍ സാമൂഹിക വനവല്‍ക്കരണം തുടങ്ങി. വനമഹോത്സവം എന്നപേരില്‍ വിദ്യാര്‍ഥികളുടെയും പൊലീസിന്റെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി. വനം കുറവായ ജില്ലയില്‍ ലഭ്യമായ സ്ഥലത്ത് വനമൊരുക്കുകയാണ് ലക്ഷ്യം. അഞ്ചുസെന്റ് സ്ഥലത്ത് 165 വ്യത്യസ്ത ഇനങ്ങളില്‍ 450 തൈകള്‍ നട്ടാണ് വനമൊരുക്കുന്നത്.
പ്ലാസ്റ്റിക് ഫ്രീ വേള്‍ഡ്, വിദ്യാവനം (മിയാവാക്കി), സ്മൃതിവനം, ഗുരുവനം, നഗരവനം, ഫോറസ്ട്രി ക്ലബ് തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചത്. ജില്ലയില്‍ ഇതിനോടകം 12 വിദ്യാവനം പൂര്‍ത്തിയായി.

തുറവൂര്‍ ടി ഡി സ്‌കൂള്‍, താമരക്കുളം ആര്‍ വി, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, മാവേലിക്കര ഗവ. ഗേള്‍സ്, ചെറിയനാട് വിജയശ്രീ, പാണ്ടനാട് സ്വാമി വിവേകാനന്ദ, എഴുപുന്ന സെന്റ് റാഫേല്‍, തൈക്കാട്ടുശേരി എസ്എംജെഎസ്, ചേര്‍ത്തല എസ് എന്‍ കോളേജ്, മുഹമ്മ എ ബി വിലാസം ഹൈസ്‌കൂള്‍, അമ്പലപ്പുഴ സാന്‍ഡ് മറിയം സെന്‍ട്രല്‍ സ്‌കൂള്‍, വീയപുരം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാവനം പൂര്‍ത്തിയായത്.
ടികെഎംഎം നങ്ങ്യാര്‍കുളങ്ങര, ആലപ്പുഴ ആംഡ് പൊലീസ് ക്യാമ്പ്, ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍, കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, പ്രയാര്‍ ആര്‍വിഎച്ച്എസ് എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ വനമൊരുക്കും. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല എസ് എന്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 5700 തൈകള്‍ നട്ടിട്ടുണ്ട്.

Leave A Reply