മലിനമായി അടൂര്‍ റവന്യൂ ടവര്‍

അടൂര്‍; ശുചീകരണ ജീവനക്കാരുടെ കരാര്‍ കാലാവധി തീര്‍ന്നതോടെ അടൂര്‍ റവന്യൂ ടവര്‍ മലിനമായി. ശുചീകരണത്തിന് നിയോഗിക്കപ്പെട്ട ആറുപേരുടെ കരാര്‍ കാലാവധി ഒരാഴ്ച മുമ്പ് അവസാനിച്ചതോടെ ശുചീകരണം നിലച്ചു. ഇതോടെ റവന്യൂ ടവറിനുള്ളിലും പുറത്തും മാലിന്യ കൂമ്പാരമായി. ടോയ്ലറ്റുകള്‍ വൃത്തിഹീനമായി അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നു.

ഓരോ നിലയിലും രണ്ട് വശങ്ങളിലുമായി നാല് ടോയ്ലറ്റുകള്‍ വീതമാണ് റവന്യൂ ടവറിലുള്ളത്. പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകളിലാണ് ദുര്‍ഗന്ധം വമിക്കുന്നത്. കരാര്‍ കാലാവധി തീര്‍ന്നിട്ടും പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടി വൈകുന്നത് റവന്യൂ ടവര്‍ പകര്‍ച്ചവ്യാധി രോഗ കേന്ദ്രമാകാന്‍ കാരണമാകും.

 

Leave A Reply