കണ്ണൂര്‍: ആള്‍താമസമില്ലാത്ത വീടിന്റെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു . പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.