സിക്കിമിൽ നെയ്‌റോബി ഈച്ചകൾ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് നൂറോളം വിദ്യാർത്ഥികൾക്ക് ത്വക്ക് അണുബാധ

സിക്കിമിൽ നെയ്‌റോബി ഈച്ചകൾ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് നൂറോളം വിദ്യാർത്ഥികൾക്ക് ത്വക്ക് അണുബാധ.മജിതാറിലെ സിക്കിം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എസ്‌എംഐടി) കോളേജിലെ വിദ്യാർത്ഥികൾക്കിടയിലാണ് വ്യാപകമായി അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ സ്വദേശിയായ നെയ്‌റോബി ഫ്ലൈസ് എന്ന പ്രാണികൾ സ്ഥലത്ത് അതിവേഗം വളരുകയാണെന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറഞ്ഞു.

പ്രജനന കേന്ദ്രങ്ങളും ഭക്ഷണവും തേടിയാണ് ഈച്ചകൾ വരുന്നത്. ഇവ വ്യാപിക്കുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേയ്‌ക്ക് ഈച്ചകൾ പെരുകുമെന്നും ആരോ​ഗ്യ വി​ദ​ഗ്ദർ പറയുന്നു. രോഗം ബാധിച്ച വിദ്യാർത്ഥികൾക്ക് ചികിത്സ നൽകിയെന്നും അടുത്തിടെ രോഗം ബാധിച്ച ഒരു വിദ്യാർത്ഥിയുടെ കൈയിൽ ശസ്ത്രക്രിയ വരെ നടത്തേണ്ടിവന്നുവെന്നും കോളേജ് അധികൃതർ അറിയിച്ചു.

Leave A Reply