മംഗലാപുരത്ത് രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയലിനായി പരിശോധന ശക്തമാക്കി

മംഗലാപുരത്ത് രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയലിനായി പരിശോധന ശക്തമാക്കി.ബംഗ്ലാദേശ് ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ നഗരത്തിൽ തൊഴിലാളി സംഘടനകളുടെ രൂപത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.

ഇത്തരത്തിലുള്ള നിരവധി തൊഴിലാളികൾ നിർമ്മാണ വ്യവസായം, കാർഷിക ഫാമുകൾ, തോട്ടങ്ങൾ, വ്യവസായങ്ങൾ, മത്സ്യബന്ധനം എന്നിവയിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ കമ്മീഷണറേറ്റിനുള്ളിൽ സാധുവായ രേഖകൾ ഇല്ലാത്ത 518 കുടിയേറ്റ തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply