വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം അങ്കണവാടി കെട്ടിടവും വീടും തകര്‍ത്തു

പാലക്കാട്: പാലക്കാട് വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം അങ്കണവാടി കെട്ടിടവും വീടും തകര്‍ത്തു. ഉരുളിക്കല്‍ എസ്റ്റേറ്റിലുള്ള ഗവ. എല്‍പി സ്‌കൂളിലുള്ള അംഗണവാടി കെട്ടിടമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്.കഴിഞ്ഞ ദിവസം രാത്രിയില്‍ കാടിറങ്ങിയ ഏഴ് ആനകള്‍ അടങ്ങിയ കാട്ടാനക്കൂട്ടം അങ്കണവാടി കെട്ടിടത്തിന്റെ ഒരു വശം തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ തിന്നു നശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വീട്ടു ചുമരും തകര്‍ത്തു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നത് തടയാന്‍ വനപാലകര്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Leave A Reply