മാലപൊട്ടിച്ച സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത് .വെളാച്ചേരിയിലും പരിസരങ്ങളും കവര്‍ച്ച പതിവാക്കിയ മൂന്നംഗ സംഘമാണു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വെളാച്ചേരിയിലെ ഹണ്ട്രഡ് ഫീറ്റ് റോഡി നടന്നു പോയ യുവതിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിറകെ സ്കൂട്ടറില്‍ വന്ന സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് മോഷണ സംഘം ശരവേഗത്തില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സമീപത്തെ പൊലീസിന്റെ സിസിടിവി ക്യാമറയില്‍ സ്കൂട്ടറിന്റെ നമ്ബര്‍ കൃത്യമായി പതിഞ്ഞതോടെ അന്വേഷണ സംഘത്തിന്റെ ജോലി എളുപ്പമായി. വേളാച്ചേരി, പല്ലാവരം,മേടവാക്കം, മടിപ്പാക്കം, പഴവന്താങ്കള്‍ തുടര്‍ച്ചായി യാത്രക്കാരുടെ മാല പൊട്ടിച്ച മൂന്നംഗ സംഘമാണു പിടിയിലായത്.വേളാച്ചേരി സ്വദേശി ഹക്കീം,സന്തോഷ്, ജോണ്‍ ബാഷ എന്നിര്‍ രാത്രികാലങ്ങളില്‍ മാത്രം മാലപൊട്ടിക്കാനായി ഇറങ്ങുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ നിന്നു വിവിധയിടങ്ങളില്‍ നിന്നു കവര്‍ന്ന 18 പവന് സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.