ഗാര്‍വാ: ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 70 കാരിയായ വയോധികയെ ഗ്രാമവാസികള്‍ തല്ലിക്കൊന്നു.ചിനിയാന് പൊലീസ് സ്റ്റേഷന് പരിധിയിലെ ഖുരി ഗ്രാമത്തിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം .
അഞ്ച് പേരടങ്ങുന്ന സംഘം വൃദ്ധയെ വീട്ടില്‍ നിന്ന് 200 മീറ്ററോളം വലിച്ചിറക്കി വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് വൃദ്ധയുടെ കുടുംബത്തിന്റെ പരാതി.അതേസമയം, നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കനുസരിച്ച് 2001- 2020 കാലയളവില്‍ 590 പേരാണ് മന്ത്രവാദം ചെയ്തുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.