മംഗ്ളുറു: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബണ്ട് വാള് ശാന്തി അങ്ങാടിയിലെ മുഹമ്മദ് ആശിഫ് (29) ആണ് കുത്തേറ്റ് മരിച്ചത് .ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം. ഗുരുതര നിലയില്‍ മംഗ്ളുറു പമ്ബുവെല് സര്കിളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സുഹൃത്തുക്കളായ രണ്ടുപേരാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.ലഹരിക്ക് അടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നത്.