ഭൂമിതര്‍ക്കത്തെ തുടര്‍ന്ന്ആദിവാസി സ്ത്രീയെ തീകൊളുത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന്ആദിവാസി സ്ത്രീയെ തീകൊളുത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.പ്രതാപ് ധാക്കദ്‌ (35), ശ്യാം ധാക്കദ് (35), ഹനുമത് ധാക്കദ് (25), അവന്തി ബായി (50), സുദാമ ബായി (35) എന്നിവരാണ്‌ പിടിയിലായത്‌. ശനിയാഴ്‌ച ഉച്ചയോടെ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ധനോറിയയില്‍ അര്‍ജുന്‍ സഹരിയയുടെ ഭാര്യ രാംപ്യാരി ബായി (45)ക്കുനേരെയാണ് അക്രമമുണ്ടായത്‌.

ഇവര്‍ ഭോപാലിലെ ഹമീദിയ ആശുപത്രിയില്‍ ചികിത്സയിലാണ്‌. യുവതി അപകടനില തരണം ചെയ്‌തിട്ടില്ല. അക്രമത്തിന്റെ ദൃശ്യം പ്രതികള്‍ തന്നെ ചിത്രീകരിച്ച്‌ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത് . പൊലീസ് കേസുടുത്തു അന്വേഷിക്കുകയായിരുന്നു.

Leave A Reply