മിന്നൽ പ്രളയം; അമർനാഥ് തീർത്ഥാടന പാതയിൽ രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയിൽ

കനത്ത മഴയുടെയും മിന്നൽ പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടന പാതയിൽ രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ 30 നാണ് തീർത്ഥാടനം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ മല കയറുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ ഹിമാലയൻ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വഴികളിൽ ജമ്മു കശ്മീർ പോലീസിന്റെ ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ നൽകിയ സാഹചര്യത്തിൽ ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Leave A Reply