കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും ബഹ്‌റൈനും തമ്മില്‍ ധാരണ

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ജൂലൈ ഒന്ന് മുതല്‍ രണ്ട് കൂട്ടരും ഇത് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് ഭേദമായതിന്റെ സര്‍ട്ടിഫിക്കറ്റുകളുമാണ് പരസ്പരം അംഗീകരിക്കുക. ഇതുപയോഗിച്ച് ബഹ്‌റൈനില്‍നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് തടസങ്ങളുണ്ടാവില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച 75 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഇത് പ്രയോജനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply