പതിനൊന്നുകാരിയെ കാണാനില്ല, ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം

കണ്ണൂര്‍: കണ്ണൂരില്‍ കാണാതായ പതിനൊന്നുകാരിയെ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍.കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.

 

Leave A Reply