ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ ചിക്കന്‍ പൊതിഞ്ഞു നല്‍കിയ ഭക്ഷണശാല ഉടമ അറസ്റ്റില്‍‌

ലഖ്നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ കോഴിയിറച്ചി പൊതിഞ്ഞു നല്‍കിയ ഭക്ഷണശാല ഉടമ അറസ്റ്റില്‍‌.ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. താലിബ് ഹുസൈന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്.മതവികാരം വ്രണപ്പെടുത്തിയെന്ന പരതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടാതെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച്‌ ആക്രമിക്കാനും ഹുസൈന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു .

കോഴിയിറച്ചികൊണ്ടുള്ള വിഭവം, ഹിന്ദുദേവന്റെയും ദേവിയുടെയും ചിത്രമുള്ള കടലാസില്‍ പൊതിഞ്ഞാണ് ഹുസൈന്‍ വില്‍പന നടത്തിയതെന്നും ഇതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ചിലര്‍ പരാതി നല്‍കിയതായി പൊലീസ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറ‍ഞ്ഞു. ഐപിസി153എ, 295 എ, 307 എന്നീ വകുപ്പുകളാണ് പ്രതിയ്ത്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

Leave A Reply